എളംകുളത്തെ നേപ്പാൾ യുവതിയുടെ കൊലപാതകം; പ്രതി റാം ബഹദൂർ പിടിയിൽ

കടവന്ത്ര എളംകുളത്തെ നേപ്പാൾ യുവതിയുടെ കൊലപാതകക്കേസിൽ പ്രതി റാം ബഹദൂർ നേപ്പാളിൽ പിടിയിൽ. കൊച്ചി സിറ്റി പൊലീസ് കേന്ദ്രവിദേശകാര്യ മന്ത്രാലയം വഴി നേപ്പാൾ പൊലീസിന് വിവരം കൈമാറിയിരുന്നു. രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമ തടസങ്ങൾ പരിഹരിച്ച് പ്രതിയെ കൊച്ചിയിൽ എത്തിക്കൂ.
കൊല്ലപ്പെട്ട ഭഗീരഥി ധാമിക്കൊപ്പം കൊച്ചിയിലെ വാടകവീട്ടിലാണ് റാം ബഹദൂർ ബിസ്തി താമസിച്ചിരുന്നത്. ഇയാൾ വർഷങ്ങളായി കൊച്ചിയിലാണ് താമസം. മുടിവെച്ചുപിടിപ്പിക്കുന്ന (ഹെയർ ഫിക്സിങ്) കടവന്ത്രയിലെ സ്ഥാപനത്തിലായിരുന്നു ആദ്യം. പിന്നീട് സ്വന്തം വീട്ടിൽ തന്നെ ഈ ജോലികൾ ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണ് അടിക്കടിയുള്ള ഡൽഹി സന്ദർശനങ്ങളുണ്ടായിരുന്നത്. മയക്കുമരുന്ന് മാഫിയയുമായി റാം ബഹദൂറിന് ബന്ധമുണ്ടായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. മുമ്പ് നേപ്പാൾ സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളുമായി റാം ബഹദൂർ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നു. സൗത്ത് എസ്.ഐ. ജെ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലും നേപ്പാളിലും അന്വേഷണം നടത്തുന്നത്.
ാീഹ8ീിഗ