മല്ലികാർജുൻ ഖാർഗെയെ പരിഹസിച്ചു; കെ.എസ് രാധാകൃഷ്ണനെ ഡി.എം.കെ പുറത്താക്കി


മുതിർന്ന നേതാവും പാർട്ടി വക്താവുമായ കെ.എസ് രാധാകൃഷ്ണനെ ഡി.എം.കെ പുറത്താക്കി. കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ പരിഹസിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിനാണ് പ്രാഥമികാംഗത്വത്തിൽ നിന്നും പാർട്ടി പദവികളിൽ നിന്നും രാധാകൃഷ്ണനെ പുറത്താക്കിയത്.  മല്ലികാർജുൻ ഖാർഗെയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും പരിഹസിക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് രാധാകൃഷ്ണൻ ട്വീറ്റ് ചെയ്തത്. മൻമോഹൻ സിങ്ങിന്‍റെ മുഖത്തിന് പകരും ഖാർഗെയുടെ മുഖം വെച്ച ചിത്രമാണ് പോസ്റ്റ് ചെയ്തത്.     

ട്വീറ്റിനെ അപലപിച്ച് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ് രാധാകൃഷ്ണനെ ഡി.എം.കെ പുറത്താക്കിയത്. കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് മല്ലികാർജുൻ ഖാർഗെ വിജയിച്ചത്. ഖാർഗെ 7897 വോട്ടും എതിർ സ്ഥാനാർഥി ശശി തരൂർ 1072 വോട്ടും നേടി.

article-image

rurti

You might also like

Most Viewed