മയക്ക് മരുന്ന് ഗുളികകളുമായി ലഹരി വിമുക്ത പ്രവർത്തകൻ പിടിയിൽ

ലഹരി വിമുക്ത പ്രവർത്തകൻ ലഹരി ഗുളികകളുമായി പിടിയിൽ. മുവാറ്റുപുഴ സ്വദേശി ശ്യാം(29) ആണ് പിടിയിലായത്. 20 ലഹരി ഗുളികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്നും ലഹരി ഗുളികകൾ പിടിക്കുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിനീത് രവിയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. എക്‌സൈസ് കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ ബൈക്കിൽ സൂക്ഷിച്ചിരുന്ന ലഹരി ഗുളികൾ എറിഞ്ഞു കളഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. അവശേഷിക്കുന്ന 20 ലഹരി ഗുളികൾ മാത്രമാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്.
വിദ്യാർത്ഥികൾക്കാണ് ലഹരി ഗുളിക വിൽപന നടത്തിയിരുന്നത്. ഇയാൾക്ക് എവിടെ നിന്നാണ് ഗുളികകൾ ലഭിച്ചതെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ട യുവാക്കളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നയാളാണ് ശ്യാം.
xhcf