ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു


ജമ്മു കശ്മീരിൽ‍ ഭീകരാക്രമണത്തിൽ‍ രണ്ടുപേർ‍ കൊല്ലപ്പെട്ടു. ഉത്തർ‍പ്രദേശ് സ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഷോപ്പിയാനിലെ ഹെർ‍മനിലാണ് ആക്രമണം ഉണ്ടായത്. ഭീകരർ‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് സ്‌ഫോടനത്തിൽ‍ പരുക്കേറ്റ കനൗജ് സ്വദേശികളായ മോനിഷ് കുമാർ‍, രാം സാഗർ‍ എന്നിവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ലഷ്‌കർ‍ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാൻ പൊലീസ് അറിയിച്ചു. സംഭവത്തിൽ‍ ഹെർ‍മൻ‍ നിവാസിയായ ലഷ്‌കർ‍ ഭീകരൻ ഇമ്രാൻ ബഷിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മറ്റു ഭീകരരുണ്ടോ എന്നറിയാനായി കൂടുതൽ‍ തിരച്ചിൽ‍ തുടരുകയാണ്.

article-image

st66dy

You might also like

  • Lulu Exchange
  • Straight Forward

Most Viewed