പ്രമുഖ ആർട്ട് ഡയറക്ടർ കിത്തോ അന്തരിച്ചു
പ്രമുഖ ആർട്ട് ഡയറക്ടർ കിത്തോ കൊച്ചിയിൽ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി മാറി.
കൊച്ചിയിൽ ‘കിത്തോസ് ആർട്ട്’ എന്ന സ്ഥാപനം ഇളയ മകൻ കമൽ കിത്തോക്കൊപ്പം നടത്തിയിരുന്നു. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. ഭാര്യ ലില്ലി, മൂത്ത മകൻ അനിൽ.
