എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമത്തിനും കേസ്
എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമത്തിനും കേസ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തു. പീഡനപരാതി ഉന്നയിച്ച യുവതിയുടെ മൊഴി അനുസരിച്ചാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. സെപ്റ്റംബർ 14ന് കോവളം സൂയിസൈഡ് പോയിന്‍റിൽവച്ച് എംഎൽഎ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിരുന്നു. വസ്ത്രം വലിച്ചുകീറി അപമാനിച്ചെന്നും ഇവർ മൊഴി നൽകി.
എംഎൽഎയ്‌ക്കെതിരായ പീഡനപരാതിയിൽ തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് പെരുമ്പാവൂരിലുള്ള എംഎൽഎയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയേക്കും. യുവതി പരാതി ഉന്നയിച്ചപ്പോൾ മുതൽ എംഎൽഎ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടരുകയാണ്.
tdryft
