ചെന്നൈ വിമാനത്താവളത്തിൽ 1.25 കോടിയുടെ സ്വർ‍ണ്ണം പിടികൂടി


ചെന്നൈ വിമാനത്താവളത്തിൽ 1.25 കോടി രൂപയുടെ സ്വർ‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 2.8 കിലോ സ്വർണ്ണമാണ് പിടികൂടിയത്. 14 ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളും കസ്റ്റംസ് ഇതിനോടൊപ്പം കണ്ടെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

66 സ്വർണ്ണ അച്ചുകൾ, സ്വർണ്ണം കടത്താൻ ശ്രമിച്ച ആപ്പിൾ എയർപോഡ് പ്രോ എന്നിവയും കണ്ടെടുത്തു. മൂന്ന് പേരും 2.605 കിലോഗ്രാം വീതം ഭാരമുള്ള സ്വർണ്ണമാണ് എയർപോഡ് വഴി കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസവും കസ്റ്റംസ് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച മുന്ന് പിടിയിലായിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് പ്രതികൾ സ്വർണ്ണം കടത്തിയത്. 240 ഗ്രാം വീതം സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

article-image

hcfhjf

You might also like

Most Viewed