"ബികെഎസ് ലോറൽസ് മാസ്റ്റർ മൈൻഡ് 2022" ഒക്ടോബർ 28-ന്

ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറവും ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജ്യുക്കേഷനുമായി ചേർന്ന് "ബികെഎസ് ലോറൽസ് മാസ്റ്റർ മൈൻഡ് 2022 " എന്ന പേരിൽ ഇന്റർ-സ്‌കൂൾ ജനറൽ ക്വിസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 28-ന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുളള വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് പരീക്ഷിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഒരേ സ്‌കൂളിൽ നിന്ന് രണ്ടുപേരടങ്ങുന്ന ടീമായി വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് 1,000 ഡോളർ ക്യാഷ് പ്രൈസും പ്രേക്ഷകർക്ക് ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരവും ലഭിക്കും.
പ്രശസ്ത ക്വിസ് മാസ്റ്റർ ടെറി ഒബ്രിയൻ ആണ് പരിപാടി നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 66911311 അല്ലെങ്കിൽ 39918997 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.