ഉത്തർപ്രദേശിൽ സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 8 മരണം


ഉത്തർപ്രദേശിൽ സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ചു. ലഖിംപൂർ ഖേരിയിൽ നടന്ന അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.  പിലിഭിത് ബസ്തി ഹൈവേയിൽ ശാരദ പാലത്തിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചിലരുടെ നില ഗുരുതരമാണ്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് അറിയിച്ചു.

article-image

xhdc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed