തമിഴ്‌നാട്ടിൽ‍ വീണ്ടും പ്ലസ്‌വൺ വിദ്യാർ‍ഥിനി ജീവനൊടുക്കി


തമിഴ്‌നാട്ടിൽ‍ വീണ്ടും പ്ലസ്‌വൺ വിദ്യാർ‍ഥിനി ജീവനൊടുക്കി. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ വിദ്യാർ‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. ശിവകാശി പടക്കനിർ‍മ്മാണശാലയിൽ‍ ജോലി ചെയ്യുന്ന കണ്ണന്‍− മീന ദമ്പതികളുടെ മകളെയാണ് മരിച്ച നിലയിൽ‍ കണ്ടെത്തിയത്. മുത്തശ്ശി സമീപത്തുള്ള കടയിലേക്ക് പോയപ്പോഴാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.  ആത്മഹത്യയുടെ കാരണം വ്യക്തമല്ല. രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് നാലു പ്ലസ്ടൂ വിദ്യാർ‍ഥിനികളാണ്.  നേരത്തെ കള്ളക്കുറിച്ചിയിലും, തിരുവള്ളൂരിലും, കടലൂരിലുമുള്ള പെണ്‍കുട്ടികളാണ് ജീവനൊടുക്കിയത്.

സംസ്ഥാനത്ത് കൗമാരക്കാരുടെ ആത്മഹത്യ പെരുകുന്നതിൽ‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടികളെ മാനസികമായോ, ശാരീരികമായോ ലൈംഗികമായോ പീഡിപ്പിക്കുന്നവർ‍ക്കെതിരെ സർ‍ക്കാർ‍ കർ‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed