കാർ‍ഗിൽ‍ യുദ്ധ വിജയത്തിന് ഇന്ന് 23 വയസ്


കാർ‍ഗിൽ‍ യുദ്ധ വിജയത്തിന്റെ ജ്വാലിക്കുന്ന സ്മരണകൾ‍ക്ക് ഇന്ന് 23ആം ആണ്ട്. 1999 മെയ് രണ്ടിന് പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർ‍ഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. 1999 മെയ് രണ്ടുമുതൽ‍ മുതൽ‍ 72 ദിവസം നീണ്ട ആക്രമണത്തിൽ‍ ഇന്ത്യക്ക് 527 സൈനികരെയാണ് നഷ്ടമായത്. പിറന്ന മണ്ണിനെ കാക്കാൻ ജീവൻ ബലിയർ‍പ്പിച്ച ഓരോ ധീര ജാവന്മാരുടെയും ഓർ‍മ്മകൾ‍ക്ക് മുന്നിൽ‍ ഇന്ന് രാജ്യം ആദരവും നന്ദിയും അറിയിക്കും.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങളിലൊന്നാണ് കാർ‍ഗിൽ‍ യുദ്ധം. മലയാളിയായ ക്യാപ്റ്റൻ വിക്രം, ക്യാപ്റ്റൻ അജിത് കാലിയ, ലീഡർ‍ അഹൂജ തുടങ്ങിയവർ‍ കാർ‍ഗിൽ‍ യുദ്ധത്തിൽ‍ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ചു. ദ്രാസ് മേഖലയിൽ‍ കാണാതായ ആടിനെ തേടിയിറങ്ങിയ താഷി നഗ്യാൻ പാക് നുഴഞ്ഞുകയറ്റശ്രമം കാണുകയും വിവരം സൈന്യത്തെ അറിയിക്കുകയും ചെയ്തു. നിയന്ത്രണ രേഖ ലംഘിച്ച് മുന്നേറിയ പാക് സൈന്യത്തിന് നേരെ ഇന്ത്യ ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കര നാവിക വ്യോമ സേനകൾ‍ ഒരുമിച്ച് അണിനിരന്ന യുദ്ധത്തിനൊടുവിൽ‍ ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് ഇന്ത്യ വിജയിച്ചതായി അറിയിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ സൈന്യം പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ‍ ജീവൻ ബലിയർ‍പ്പിച്ച സായുധ സേനകളോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനാണ് എല്ലാ വർ‍ഷവും ഈ ദിനം ആചരിക്കുന്നത്.

You might also like

Most Viewed