പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുഷ ​ഗരിമെല്ലയെ മരിച്ച നിലയിൽ കണ്ടെത്തി


ഹൈദരാബാദ്: തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ അപ്പാർട്ട്‌മെന്റിലെ കുളിമുറിയിലാണ് പ്രത്യുഷ മരിച്ച് കിടന്നിരുന്നത്. തിരച്ചിലിൽ ഇവരുടെ മുറിയിൽ നിന്ന് കാർബൺ മോണോക്‌സൈഡിന്റെ കുപ്പി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിഷവാതകം ശ്വസിച്ചാകാം മരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്തു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു.

പ്രത്യുഷ വിഷാദരോഗിയായിരുന്നെന്ന് സൂചനയുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് പ്രത്യുഷയെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കയിൽ ഫാഷൻ ഡിസൈനിംഗ് പഠിച്ച പ്രത്യുഷ ഹൈദരാബാദിലാണ് കരിയർ ആരംഭിച്ചത്.

2013ൽ സ്വന്തം പേരിൽ ബ്രാൻഡ് തുടങ്ങി. പിന്നീട് പെട്ടെന്നായിരുന്നു വളർച്ച. ടോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ നിരവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed