സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ആദ്യ നൂറ് റാങ്കിൽ മലയാളികളും


സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശ്രുതി ശർമയ്ക്ക് ആണ് ഒന്നാം റാങ്ക്. ആദ്യ നൂറ് റാങ്കിൽ മലയാളികളുമുണ്ട്. ഒൻപത് മലയാളികളാണ് ആദ്യ നൂറ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ലിസ്റ്റിലെ ആദ്യ നാല് റാങ്കും വനിതകൾക്കാണ്. ശ്രുതി ഒന്നാം റാങ്ക് സ്വന്തമാക്കിയപ്പോൾ അങ്കിത അഗർവാളിന് രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വർമയ്ക്കാണ്.

21ആം റാങ്ക് മലയാളിയായ ദിലീപ് കെ. കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25ആം റാങ്ക് ലഭിച്ചു. വി. അവിനാശ്-31, ജാസ്മിന്‍-36 റാങ്കുകൾ നേടി. പ്രധാന റാങ്കുകൾ നേടിയ മറ്റു മലയാളികൾ:- ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ(46), അക്ഷയ് പിള്ള(51), അഖിൽ വി. മേനോൻ (66), ചാരു (76) എന്നിങ്ങനെയാണ് മലയാളികൾ കരസ്ഥമാക്കിയ റാങ്ക്.

You might also like

Most Viewed