തെളിവില്ലെന്ന് കണ്ടെത്തല്‍: ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ചിറ്റ്

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ചിറ്റ്. ആര്യനെതിരെ തെളിവില്ലെന്ന് എന്‍സിബി അന്വേഷസംഘം കോടതിയില്‍ അറിയിച്ചു. കേസില്‍ 14 പ്രതികളാണുള്ളത്. കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ ആര്യനും മറ്റ് നാല് പേരും പ്രതികളല്ല.
6000 പേജുള്ള കുറ്റപത്രമാണ് എന്‍ സി ബി കോടതിയില്‍ സമര്‍പിച്ചത്. ആര്യന്‍ ഉള്‍പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആര്യന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലാവുന്നത്.
ഏകദേശം 26 ദിവസം ആര്യന്‍ ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ തുടര്‍ന്നു. പിന്നീട് ഒക്ടോബര്‍ 28ന് ബോംബൈ ഹൈകോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 30നാണ് ആര്യന്‍ ജയില്‍ മോചിതനായത്.