പി. ചിദംബരത്തിന്റെ വീട്ടിൽ‍ സിബിഐ റെയ്ഡ്


കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടിൽ‍ സിബിഐ റെയ്ഡ്. മകൻ കാർ‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡൽ‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്നാണ് റിപ്പോർ‍ട്ട്.

ചിദംബരത്തിന്റെ മകൻ കാർ‍ത്തി ചിദംബരത്തിനെതിരെ 2010−14 കാലയളവിൽ‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയിൽ‍ സിബിഐ രജിസ്റ്റർ‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോൾ‍ പരിശോധന നടത്തുന്നത്.

2019ൽ‍ ഐഎൻഎക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയിൽ‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

You might also like

Most Viewed