ടോൾ പിരിവ് രീതി അടിമുടി പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രം


ഇന്ത്യയിലെ ടോൾ പിരിവ് രീതി അടിമുടി പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇപ്പോൾ ടോൾ ബൂത്തുകൾ സ്ഥാപിച്ചു നടത്തുന്ന ടോൾ പിരിവ് പുതിയ പരിഷ്കാരം വരുന്നതോടെ ഇല്ലാതാകും. ജിപിഎസ് സംവിധാനം വഴി ടോൾ പിരിവ് നടത്തുന്ന രീതിയാണ് നിലവിൽ വരാനൊരുങ്ങുന്നത്. ഒരു നിശ്ചിത തുക ഈടാക്കുന്നതിനു പകരം ടോൾ ചുമത്തിയിട്ടുള്ള പാതയിലൂടെ എത്ര ദൂരം സഞ്ചരിക്കുന്നു എന്നതു കണക്കിലെടുത്താകും തുക ഈടാക്കുക.

ടോൾ തുക വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഈടാക്കും. ഇതോടെ ടോൾ ബൂത്തുകൾ ഇല്ലാതെയാകും. ഫാസ് ടാഗ് സംവിധാനത്തിനും അവസാനമാകും. നിലവിൽ ഒരു ലക്ഷത്തിലേറെ വാഹനങ്ങളിൽ പുതിയ ടോൾ സംവിധാനം പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed