ഉത്തർപ്രദേശിൽ ദളിത് വിദ്യാർഥിയെ കൊണ്ട് കാൽ നക്കിച്ചു
ഉത്തർപ്രദേശിൽ ദളിത് വിദ്യാർഥിയെ കൊണ്ട് കാൽ നക്കിച്ചു. റായ്ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. താക്കൂർ വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് കുട്ടിയോട് അതിക്രമം കാണിച്ചത്. ഇവർ കുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ പിതാവ് മരിച്ചു പോയതാണ്. അമ്മയ്‌ക്കൊപ്പമാണ് പത്തംക്ലാസ് വിദ്യാർഥിയായ കുട്ടി താമസിക്കുന്നത്. പ്രതികളുടെ വയലിലെ പണിക്കാരിയാണ് അമ്മ. ജോലി ചെയ്തതിന് പ്രതിഫലം ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
