മോദിക്കൊപ്പം ഗുജറാത്ത് സന്ദർശനത്തിനൊരുങ്ങി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലും


ഗുജറാത്തിൽ ത്രിദിന സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അഥനം ഗെബ്രിയസസും ഗുജറാത്ത് സന്ദർശനത്തിൽ ഉണ്ടാവും. ജാംനഗറിൽ തുടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ (ജിസിടിഎം) ന്റെ തറക്കല്ലിടൽ ചടങ്ങിനായാണ് ടെഡ്രോസ് ഗെബ്രിയസസ് എത്തുന്നത്. തിങ്കളാഴ്ച രാത്രി രാജ്കോട്ടിലെത്തുന്ന ഗെബ്രിയേസസ് ചൊവ്വാഴ്ച ജാംനഗറിലെത്തും. 

മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗുനാഥും ‌പരിപാടിയിൽ പങ്കെടുക്കും. ലോക ജനതയുടെ ആരോഗ്യത്തിനായി പരമ്പരാഗത വൈദ്യശാസ്ത്രം ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ജിസിടിഎന്റെ ഉദ്യമം എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഗുജറാത്തിലെ മറ്റ് പൊതുചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗാന്ധിനഗർ, ബനസ്കന്ത, ദാഹോദ് എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങും മോദി നിർവഹിക്കും.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed