ഉത്തർപ്രദേശിൽ സൗജന്യ റേഷൻ മൂന്ന് മാസത്തേക്ക് തുടരാൻ തീരുമാനം
ഉത്തർപ്രദേശിൽ മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ തുടരാന്‍ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് തീരുമാനമെടുത്തത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന മാർച്ച് 31 മുതൽ ജൂൺ 30വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംസ്ഥാനത്തെ 15 കോടി ജനങ്ങൾ പ്രയോജനം ചെയ്യും.
ഒരു വീടിന് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം അധികമായി നൽകാനാണ് പദ്ധതി. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇത് സുതാര്യമായി നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

