പഞ്ചാബ് മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ വീട്ടിൽ റെയ്ഡ്; ആറു കോടി രൂപ പിടികൂടി


പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ആറു കോടി രൂപ പിടികൂടി. ചരൺജിത്തിന്‍റെ സഹോദരിയുടെ മകൻ ഭൂപീന്ദർ സിംഗിന്‍റെ വീട്ടിൽ നിന്നും നാല് കോടി രൂപ പിടികൂടി. വസ്തുവുമായി ബന്ധപ്പെട്ട രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം, ഭൂപീന്ദറിന്‍റെ സുഹൃത്ത് സന്ദീപ് കുമാറിന്‍റെ വീട്ടിൽ നിന്നും രണ്ട് കോടി രൂപയും പിടികൂടി. ഇവരെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

You might also like

Most Viewed