എല്ലാ വർഷവും ജനുവരി 23 മുതൽ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കാൻ കേന്ദ്രസർക്കാർ നീക്കം


എല്ലാ വർഷവും ജനുവരി 23 മുതൽ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കാൻ കേന്ദ്രസർക്കാർ നീക്കം. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനം ഉൾപ്പെടുത്തി എല്ലാ വർഷവും ജനുവരി 24ന് പകരം 23 മുതൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ആരംഭിക്കാനാണ് തീരുമാനം. സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനം പരാക്രം ദിവസായി കേന്ദ്രം നേരത്തെ ആചരിക്കാൻ തുടങ്ങിയിരുന്നു. 

സുഭാഷ് ചന്ദ്രബോസിനെ ആദരിക്കാനുള്ള തീരുമാനത്തെ അദ്ദേഹത്തിന്‍റെ കൊച്ചുമകൻ അഭിനന്ദിച്ചു. എന്നാൽ നേതാജിയുടെ എല്ലാവരേയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രമാണ് നടപ്പാക്കേണ്ടതെന്ന് കൊച്ചുമകൻ ചന്ദ്രകുമാർ ബോസ് പറഞ്ഞു. നേതാജിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രം നടപ്പിലാക്കിയില്ലെങ്കിൽ ഇന്ത്യ വീണ്ടും തകരും. വിഭജന രാഷ്ട്രീയം അവസാനിപ്പിക്കണം. നമുക്ക് സാമുദായിക സൗഹാർദമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. നേതാജിക്കുള്ള യഥാർഥ ആദരവ്, അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളുക, വിഭജന രാഷ്ട്രീയത്തിനെതിരെ പോരാടുക, സാമുദായിക സൗഹാർദം ഉറപ്പാക്കുക എന്നിവയാണ്. ഒറ്റ രാഷ്ട്രമാണ് നേതാജി വിഭാവനം ചെയ്തത്. ജാതി, മതം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ചന്ദ്രകുമാർ ബോസ് കൂട്ടിച്ചേർത്തു.

You might also like

Most Viewed