സണ്ണി ലിയോണിന്റെ വിഡിയോ ആൽബം നിരോധിക്കണമെന്ന് ആവശ്യം

മഥുര
സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആൽബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാർ. 'മധുബൻ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാർ പരാതിപ്പെടുന്നു. 1960ൽ കോഹിനൂർ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോൺ ഉപയോഗിച്ചിരിക്കുന്നത്.
വിഡിയോ ആൽബം നിരോധിച്ച് നടിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവൽഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണിയുടെ നൃത്തത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനം ഉയർന്നിട്ടുണ്ട്.