പാൻ മസാല വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; 150 കോടി പിടിച്ചെടുത്തു


ലഖ്നൗ

ഉത്തർപ്രദേശിലെ കാൺപൂരിലെ പാൻ മസാല വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെയും (ഡിജിജിഐ) സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡിൽ 150 കോടി രൂപ പിടിച്ചെടുത്തു.

വ്യാപാരിയായ പീയുഷ് ജെയിനിന്റെ വീട്ടിലാണ് സംഘം പരിശോധന നടത്തുന്നത്. റെയ്‌ഡിൽ 2 അലമാരയിലും മറ്റുമായി ഒളിപ്പിച്ച നോട്ടുകൾ കണ്ടെടുത്തു. പിടിച്ചെടുത്ത നോട്ടുകളുടെ മൂല്യ നിർണയം തുടരുകയാണ്. ആദ്യം പണം സ്വമേധയാ എണ്ണാൻ തുടങ്ങിയെങ്കിലും മണിക്കൂറുകൾക്കു ശേഷം പണത്തിന്റെ ബാഹുല്യം കാരണം നോട്ടെണ്ണൽ യന്ത്രം കൊണ്ടുവരേണ്ടി വന്നു.

ഇതുവരെ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ആറ് അലമാര നിറയെ നോട്ടുകളാണ് പിയൂഷ് ജെയിനിന്റെ വീട്ടിൽ നിന്ന് പുറത്തെടുത്തത്. സംഭവസ്ഥലത്ത് പി.എ.സി വിളിച്ചിട്ടുണ്ട്. പെർഫ്യൂം വ്യാപാരത്തിന് പേരുകേട്ട കാൺപൂരിലെ ഇട്ടർവാലി ഗലിയിലാണ് പിയൂഷ് ജെയിൻ വ്യാപാരം നടത്തുന്നത്. കന്നൗജ്, കാൺപുരണ്ട് മുംബൈ എന്നിവിടങ്ങളിൽ അദ്ദേഹത്തിന് ഓഫീസുകളുണ്ട്. ജെയിൻ ബിസിനസ് നടത്തുന്ന 40ഓളം കന്പനികളെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed