വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷ്


തിരുവനന്തപുരം

വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു. 

മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വിട്ടത്. തുടർന്ന് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം എൻ.സി.പിയിൽ ചേരുകയുമായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed