പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ കോൺഗ്രസ് എതിർക്കും
ന്യൂഡൽഹി
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിമാറ്റുന്നതിനെ കോണ്‍ഗ്രസും എതിര്‍ക്കും. ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടത്താനും ഹൈക്കമാൻഡിന്റെ തീരുമാനമായി. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വനിത ശാക്തീകരണം ബില്ലിലൂടെ ഉണ്ടാകില്ലെന്നതാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.അതേസമയം, എതിര്‍പ്പുമായി സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി. രാജ്യത്ത് ഇത് പ്രായോഗികമല്ലെന്ന് എസ്പി വ്യക്തമാക്കി. അസറുദ്ദീന് ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടിയും എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
