ബഹ്റൈൻ പ്ലെഷർ റൈഡേഴ്സ് ഗ്രൂപ്പ് മെഗാ റൈഡ് സംഘടിപ്പിച്ചു
മനാമ
ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ അമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. രാവിലെ ഏഴു മണിക്ക് ബഹ്‌റൈൻ മാളിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്റിനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയാണ് മെഗാ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ. എം. ചെറിയാൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
പ്ലെഷർ റൈഡേഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ഉമേഷിന്റെ നേതൃത്ത്വത്തിൽ നടത്തപ്പെട്ട പരിപാടിയിൽ ജയദേവ് സ്വാഗതവും ഗ്രൂപ്പ് അഡ്മിൻ പ്രസാദ് നന്ദിയും പറഞ്ഞു. അരുൺ, അജിത്, രഞ്ജിത്, നിതിൻ, വിൻസു, അരുൺ ഗോപാലകൃഷ്ണൻ, സൈമൺ, ജെയ്സൺ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.ബഹ്‌റൈൻ മാളിൽ നിന്ന് പുറപ്പെട്ട റൈഡ് ബഹ്‌റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് സല്ലാക്കിൽ ആണ് അവസാനിച്ചത്.
