ഡൽഹിയിൽ കോടതിക്കുള്ളിൽ സ്ഫോടനം


ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിക്കുള്ളിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 10.40നാണ് സംഭവമുണ്ടായത്. ഉടൻതന്നെ അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസിയായ പിടിഐയോട് അധികൃതർ പറഞ്ഞു. 

കോടതി നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കോടതിയിലെ ലാപ്ടോപ് പൊട്ടിത്തെറിച്ചതാകാമെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed