ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,419 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,419 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 11.6 ശതമാനം അധികമാണിത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കൂടി. നിലവിൽ 94,742 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 159 മരണങ്ങളാണ് പുതിയതായി കോവിഡ് കണക്കിൽ ഉൾപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആകെ മരണം 4.74 ലക്ഷം പിന്നിട്ടു. 8,251 പേർ 24 മണിക്കൂറിനിടെ രോഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. 129.54 കോടി ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് നൽകിയെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്ക്. 

സംസ്ഥാനങ്ങളുടെ കോവിഡ് കണക്കിൽ കേരളം തന്നെയാണ് മുന്നിൽ. 5,038 പേർക്കാണ് കേരളത്തിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 893 പേർക്കും തമിഴ്നാട്ടിൽ 703 പേർക്കും കോവിഡ് പിടിപെട്ടു. അതേസമയം ഒമിക്രോണ്‍ വകഭേദം മുൻപുണ്ടായ വൈറസിനേക്കാൾ അപകടകാരിയല്ലെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവും ആശ്വാസമായിട്ടുണ്ട്. രാജ്യത്ത് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകണമോ എന്ന കാര്യത്തിലും ആലോചനകൾ തുടരുകയാണ്.

You might also like

Most Viewed