ജവാദ് ചുഴലിക്കാറ്റ്; ആന്ധ്ര തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി


ഹൈദരാബാദ്: ബംഗാൾ‍ ഉൾ‍ക്കടലിലും ആൻഡമാനിലുമായി രൂപപ്പെട്ട ന്യൂനമർ‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. ആന്ധ്രയുടെ തീര മേഖലയിൽ‍ കനത്ത മഴ മുന്നറിയിപ്പുണ്ട്.

നാളെ പുലർ‍ച്ചയോടെ തെക്കൻ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിൽ‍ തീരം തൊടും. മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് വീശും. തെക്കൻ ആന്ധ്ര തീരങ്ങളിൽ‍ റെഡ് അലേർ‍ട്ട് പ്രഖ്യാപിച്ചു. 

ആന്ധ്ര തീരങ്ങളിൽ‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാൽ കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. തീര മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി. ഇതുവരെ 95 ട്രെയിനുകൾ റദ്ദാക്കി.

You might also like

  • Straight Forward

Most Viewed