മലയാളി വനിത ഗീത ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക്

വാഷിംഗ്ടൺ ഡിസി: മുഖ്യമന്ത്രിയുടെ മുൻസാന്പത്തിക ഉപദേഷ്ടാവും ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റുമായ മലയാളി വനിത ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക്. ജനുവരിയിൽ ഇവർ ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന ജെഫ്രി ഒകാമോട്ടോയ്ക്ക് പകരമായാണ് ഗീത എത്തുന്നത്.
ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിവയുടെ കീഴിലാണ് ഗീത പ്രവർത്തിക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഐഎംഎഫിന്‍റെ നേതൃസ്ഥാനത്ത് രണ്ട് വനിതകളെത്തുന്നത്.