നരേന്ദ്ര മോദിയുടെ നാല് മണിക്കൂർ സന്ദർശനത്തിന് 23 കോടി രൂപ ചെലവിട്ട് മധ്യപ്രദേശ് സർക്കാർ


ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യപ്രദേശ് സന്ദർശനത്തിനായി 23 കോടി രൂപ ചെലവിട്ട് ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. ട്രൈബൽ വാരിയേഴ്സ് ആഘോഷങ്ങൾക്കായാണ് പണം ചെലവിട്ടിരിക്കുന്നത്. 

പരിപാടിക്കായി 1.15 മണിക്കൂർ മാത്രമാണ് പ്രധാനമന്ത്രി േസ്റ്റജിൽ ചെലവിടുക. 23 കോടി രൂപയിൽ 13 കോടി ചെലവിടുന്നത് പരിപാടി നടക്കുന്ന ജംബോരി മൈതാനത്തേയ്ക്ക് ആളുകളെ എത്തിക്കാനാണ്. ടെന്‍റ്, ഡെക്കറേഷൻ, അഞ്ച് താഴികകുടങ്ങൾ എന്നിവയ്ക്കായി ഒൻപത് കോടി രൂപയും ചെലവിടും.

You might also like

  • Straight Forward

Most Viewed