ഇന്ത്യയിൽ 11,850 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,850 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 555 പേർ മരിക്കുകയും ചെയ്തു. ഇതോടെ 4,63,245 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ചികിത്സയിൽ കഴിഞ്ഞ 12,403 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. 

ഇതോടെ കോവിഡ് ബാധിച്ച 3,38,26,483 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. നിലവിൽ 1,36,308 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.

You might also like

Most Viewed