കങ്കണയ്ക്ക് നൽകിയ പത്മശ്രീ പുരസ്കാരം ഉടൻ തിരിച്ചെടുക്കണമെന്ന് കോൺ‍ഗ്രസ് നേതാവ്


ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. കങ്കണയ്ക്ക് നൽകിയ പത്മശ്രീ പുരസ്കാരം ഉടൻ തിരിച്ചെടുക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014−ൽ നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷമാണെന്നും 1947−ൽ ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നുവെന്നും കങ്കണ നടത്തിയ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

രാജ്യം പത്മ പുരസ്കാരം നൽകി ആദരിക്കുന്നതിന് മുൻപ് ഇത്തരക്കാരുടെ മനോനില പരിശോധിക്കണമെന്നും അല്ലെങ്കിൽ രാജ്യത്തെ അവഹേളിക്കുന്ന ഇത്തരം പ്രസ്താവനകൾ വീണ്ടും ഉണ്ടാകുമെന്നും ആനന്ദ് ശർമ പറഞ്ഞു. രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളെ കങ്കണ അപമാനിച്ചിരിക്കുകയാണ്. രാജ്യത്തെ അപമാനിച്ച താരം പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed