കൽപാത്തി രഥ പ്രയാണത്തിന് പ്രത്യേക അനുമതി


തിരുവനന്തപുരം: പാലക്കാട് കൽപാത്തി രഥ പ്രയാണത്തിന് പ്രത്യേക അനുമതി നൽകി ഉത്തരവിറക്കി. നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താം. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് രഥ പ്രയാണം. തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

കൽപാത്തി രഥോത്സവത്തിന്‍റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കോവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed