തമിഴ്‌നാട്ടിൽ പടക്ക കടയിൽ സ്ഫോടനം; നാല് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക കടയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇതിൽ 10 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കല്ലക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തെ പടക്ക കടയിലാണ് അപകടം നടന്നത്.
ദീപാവലി വിൽപ്പനയ്ക്ക് മുന്നോടിയായി കടയിൽ പടക്കങ്ങൾ ശേഖരിച്ചിരുന്നു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.