സിദ്ധുവിന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്നും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും ബാവ ഹെൻറി

പട്യാല: പഞ്ചാബ് കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ധുവിന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്നും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും എംഎൽഎ ബാവ ഹെന്റി. മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. പാർട്ടി തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് എല്ലാറ്റിനും പരിഹാരമുണ്ടാക്കും. ഹെന്റി പറഞ്ഞു.
അതേസമയം, മന്ത്രിമാരായ പർഗത് സിംഗും അമരീന്ദർ സിംഗ് രാജാ വാരിംഗും സിദ്ധുവിനെ പട്യാലയിലെ വസതിയിലെത്തി സന്ദർശിച്ചു. തെറ്റിദ്ധാരണകൾ കാരണം ഉയർന്നു വന്ന ചില പ്രശ്‌നങ്ങളുണ്ടെന്നും അവ ഉടൻ തന്നെ പരിഹരിക്കുമെന്നും സന്ദർശനത്തിനു ശേഷം അമരീന്ദർ സിംഗ് രാജ അറിയിച്ചു.