ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രദ്ധയെയാണ് വീടിന്‍റെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. രണ്ടുമാസം മുന്പ് അനന്യ കുമാരി അലക്‌സ് എന്ന ട്രാൻസ്ജെൻഡർ യുവതിയെയും കൊച്ചിയിലെ ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ടിയ അനന്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.