നീറ്റ് പിജി മെഡിക്കൽ‍ പരീക്ഷാ കേന്ദ്രം മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി


ന്യൂഡൽ‍ഹി: നീറ്റ് പിജി മെഡിക്കൽ‍ പരീക്ഷയിൽ‍ പരീക്ഷ കേന്ദ്രം മാറ്റുവാനുള്ള ഓപ്ഷൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു ഡോക്ടർ‍മാർ‍ നൽ‍കിയ ഹർ‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റീസുമാരായ യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല. എം. ത്രിവേദി എന്നിവരുൾ‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്‍റേതാണ് നടപടി. പരീക്ഷ കേന്ദ്രം മാറ്റുന്നതിനുള്ള ഓപ്ഷൻ നാഷണൽ‍ ബോർ‍ഡ് ഓഫ് എക്‌സാമിനേഷൻ ഉൾ‍പ്പെടുത്തുന്നത് വരെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്നും ഹർ‍ജിയിൽ‍ ആവശ്യപ്പെട്ടിരുന്നു. 

രാജ്യത്ത്, പ്രത്യേക കേരളത്തിൽ‍ കോവിഡ് വ്യാപിക്കുകയാണ്. അതിനാൽ‍ ഇക്കാര്യം അംഗീകരിക്കണമെന്നാണ് പരാതിക്കാർ‍ക്ക് വേണ്ടി ഹാജരായ മുതിർ‍ന്ന അഭിഭാഷക വാദിച്ചത്. ‌‌എന്നാൽ, സാഹചര്യത്തിൽ‍ മാറ്റമുണ്ടെന്നും യാത്രാ വിലക്കുകളില്ലെന്നും ഡൽ‍ഹിയിൽ‍ നിന്നു കൊച്ചിയിലേക്ക് വിമാന ഉണ്ടെന്നും ജസ്റ്റീസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. വാക്‌സിനേഷൻ‍ വർദ്‍ധിച്ചിട്ടുണ്ടെന്നും അതിനാൽ‍ ഗുരുതര സ്വഭാവമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഗർ‍ഭിണികളായ രണ്ട് പേരുടെ പരീക്ഷ കേന്ദ്രങ്ങൾ‍ മാറ്റണം എന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചിരുന്നു. അത് പ്രത്യേക സാഹചര്യം കണക്കിലെടുത്താണെന്നും അത്തരം ഇളവുകൾ‍ ഇപ്പോൾ‍ എല്ലാവർ‍ക്കും നൽ‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed