മണ്ണാർക്കാട് ഹോട്ടലിൽ വൻ തീപ്പിടുത്തം; രണ്ട് മരണം

പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ വൻ അഗ്നിബാധ. തീപിടിത്തത്തിൽ രണ്ടു പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. നാല് നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽനിന്നും തീ പടരുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ മുന്നേകാലോടെയായിരുന്നു അപകടം. തീപിടിത്തത്തെ തുടർന്ന് ലോഡ്ജിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.