ഇന്ത്യയിൽ 42,263 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 42,263 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.
338 മരണമാണ് കൊവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. കഴിഞ്ഞ ദിവസം 40,567 പേർ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,93,614 ആണ്. രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 71 കോടി 65 ലക്ഷം കവിഞ്ഞു.