പ്ലസ് വൺ പരീക്ഷാക്കേസിൽ സുപ്രീം കോടതി വിധി നിർണായകം


തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാക്കേസിൽ സുപ്രീം കോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിധി അനുകൂലമെങ്കിൽ മാത്രമേ സ്കൂൾ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതി നിയമനം ഇതിനുശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി േസ്റ്റ ചെയ്തിരുന്നു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള േസ്റ്റ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. എന്ത് ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന് സർക്കാരിന് ഉറപ്പുനൽകാനാകുമോ എന്നുമാണ് കോടതി സർക്കാരിനോട് ചോദിച്ചത്. 

കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിൽ ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ അന്പത് ശതമാനത്തിൽ അധികം കേരളത്തിൽ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂൽ ഷാ എന്ന അഭിഭാഷകൻ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

You might also like

Most Viewed