പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർ‍ശിക്കാനൊരുങ്ങുന്നു. ഈ മാസം 22 മുതൽ‍ 27 വരെയാണ് നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർ‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. സന്ദർ‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാൻ വിഷയം പുകയുന്നതിനിടെ നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർ‍ശനം ഏറെ പ്രാധാന്യം അർ‍ഹിക്കുന്നതാണ്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർ‍ക്കാരിനോട് എന്ത് നിലപാടെന്ന കാര്യത്തിൽ‍ ഇന്ത്യയുടെ മൗനം തുടരുകയാണ്. താലിബാനുമായി ഇന്ത്യ ചർ‍ച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സർ‍ക്കാരിനെ തത്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നത തലത്തിലെ ധാരണ.

You might also like

  • Straight Forward

Most Viewed