കോവിഷീൽഡ് വാക്‌സിന്‍ ഇടവേള 84 ദിവസമാക്കിയതിന് വിശദീകരണം നൽകി കേന്ദ്രം
കൊച്ചി: കോവിഷീൽഡ് വാക്‌സിന്‍ ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് മികച്ച പ്രതിരോധ സംരക്ഷണം ഉറപ്പുവരുത്താനെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കിറ്റക്‌സ് കന്പനി നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലും വിദഗ്ധാഭിപ്രായം പരിഗണിച്ചുമാണ് രണ്ടാം മഡാസ് 84 ദിവസം കഴിഞ്ഞ് മതിയെന്ന് തീരുമാനമെടുത്തതതെന്നും കേന്ദ്രം വ്യക്തമാക്കി. ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടിയാണ് കിറ്റക്‌സ് കന്പനി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ അനുമതി തേടി കന്പനി ഹർജി നൽകിയതല്ലാതെ തൊഴിലാളികളാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും കേന്ദ്രം നൽകിയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു.
