പാരാലിന്പിക്സിൽ ഇന്ത്യക്ക് നാലാം സ്വർണം


ടോക്കിയോ: പാരാലിന്പിക്സിൽ ഇന്ത്യക്ക് നാലാം സ്വർണം. ബാഡ്മിന്‍റൺ എസ്എൽ3 വിഭാഗം ബാഡ്മിന്‍റണിൽ പ്രമോദ് ഭഗത് സ്വർണം നേടി. ഫൈനലിൽ ബ്രിട്ടന്‍റെ ഡാനിയേൽ ബെതലിനെ പരാജയപ്പെടുത്തിയാണ് ഭഗത് സ്വർണം കരസ്ഥമാക്കിയത്.  

നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21−14, 21−17. നേരത്തെ ഷൂട്ടിംഗിൽ അവനി ലേഖര, മനീഷ് നാർവാൾ, ജാവലിനിൽ സുമിത് എന്നിവർ സ്വർണം സ്വന്തമാക്കിയിരുന്നു.

You might also like

  • Straight Forward

Most Viewed