30ന് ഉപതിരഞ്ഞെടുപ്പ്: മമത ഭവാനിപുരിൽനിന്ന് ജനവിധി തേടും


കോൽക്കത്ത: പശ്ചിമബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനർജി തന്‍റെ പഴയ മണ്ഡലമായ ഭവാനിപുരിൽനിന്ന് ജനവിധി തേടും. ഒക്ടോബർ‍ മൂന്നിനാണ് വോട്ടെണ്ണൽ. സംസർ‍ഗഞ്ച്, ജാംഗിപുർ‍ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ മറ്റുരണ്ട് മണ്ഡലങ്ങൾ‍. 

ഒഡീഷയിലെ പിപ്‌ലിയിലും അന്നുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ തന്‍റെ ഉറ്റ അനുയായിയും പിന്നീട് ബദ്ധവൈരിയുമായ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് അവർക്ക് ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത്.

You might also like

  • Straight Forward

Most Viewed