താലിബാന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക്ക് ടി വിക്കെതിരെ പ്രതിഷേധം ശക്തം


ന്യൂഡൽഹി: റിപ്പബ്ലിക് ടി വിയ്ക്കും അർ‍ണാബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് സോഷ്യൽ‍ മീഡിയയിൽ‍ ക്യാംപെയ്ൻ. താലിബാന് പിന്തുണ അർ‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് റിപ്പബ്ലിക് ടി വി പങ്കുവെച്ചെന്നാണ് ഉയരുന്ന ആരോപണം.

താലിബാനെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചും റിപ്പബ്ലിക് ടി വിയുടെ ഔദ്യോഗിക ട്വിറ്റർ‍ പേജിൽ‍ നിന്ന് പോസ്റ്റ് ചെയ്ത വാർ‍ത്തകളിൽ‍ ഒന്നിൽ‍ ‘റിപ്പബ്ലിക് വിത്ത് താലിബാൻ’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യൽ‍ മീഡിയയിൽ‍ പ്രതിഷേധം ശക്തമാകുന്നത്.

നിമിഷനേരം കൊണ്ട് റിപ്പബ്ലിക് വിത്ത് താലിബാൻ എന്ന ഹാഷ് ടാഗ് സോഷ്യൽ‍ മീഡിയയിൽ‍ വൈറലാവുകയും ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed