കൊടകര കേസ്; കെ. സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകും
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. തൃശൂരിൽ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. നേരത്തെ ആറിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും പാർട്ടി ഭാരവാഹി യോഗം നടക്കുന്നതിനാൽ സുരേന്ദ്രൻ അന്വേഷണസംഘത്തിന് മുന്നിൽ എത്തിയിരുന്നില്ല. കുഴൽപ്പണ വിവാദത്തിൽ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്യലിനായെത്തുന്നത്.
