അതിർത്തിയിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു സൈനികർക്ക് വീരമൃത്യു

ജമ്മു: ജമ്മു കാഷ്മീർ അതിർത്തിയിലെ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു സൈനികർക്ക് വീരമൃത്യു. രജൗരി മേഖലയിലെ സുന്ദർബാനി സെക്ടറിലാണ് സംഭവം. കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് വീരമൃത്യുവരിച്ച മലയാളി സൈനികൻ.
ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രമം സൈന്യം തടയവെയാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗ്രനേഡ് പ്രയോഗിച്ചും വെടിയുതിർത്തുമാണ് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഭീകരരിൽനിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെ സുരക്ഷാസേന പിടിച്ചെടുത്തു.