ഒളിന്പിക്സ് വേദിയിലേക്ക് കാണികൾക്ക് പ്രവേശനമില്ല

ടോക്കിയോ: കോവിഡ് കൂടുന്ന പശ്ചാത്തലത്തിൽ ഒളിന്പിക്സ് വേദിയിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടക സമിതി തീരുമാനിച്ചു. ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോ, ചിബ, കനഗാവ, സൈതാമ എന്നീ വേദികളിലാണ് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്.
ഒളിന്പിക്സ് മത്സരങ്ങൾ കാണാൻ ടിക്കറ്റെടുത്തവർക്കുണ്ടായ ബുദ്ധിമുട്ടിൽ ഒളിന്പിക്സ് സംഘാടക സമിതി പ്രസിഡന്‍റ് സീക്കോ ഹാഷിമോട്ടോ മാപ്പ് പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇത്തവണത്തെ ഒളിന്പിക്സ് പരിമിതികൾക്കുള്ളിലാകും നടക്കുകയെന്നും ഹാഷിമോട്ടോ വ്യക്തമാക്കി.