മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

തൃശൂർ: മെഡിക്കൽ വിദ്യാർത്ഥി തൂങ്ങിമരിച്ചു. അഴീക്കോട് സ്വദേശി അമൽ (22) ആണ് മരിച്ചത്. കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ചത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിൻറെ മകൾ അമൽ (22) ആണ് മരിച്ചത്. വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് അമൽ.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്‌മെൻറിലുള്ള ഫ്‌ലാറ്റിലെ അടച്ചിട്ട മുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണമാരംഭിച്ചു.